Your cart is empty now.
"വ്യാകരണപ്പിഴവുള്ള ചിന്തകളെ സ്വയം പഠിച്ച ഭാഷയിലേക്ക് പകര്‍ത്തുമ്പോള്‍ പലതും ചോര്‍ന്നുപോയെന്ന് വരാം. ദയവായി നിങ്ങളതില്‍ സാഹിത്യഭംഗി തിരയരുത്. ആഖ്യാനരീതിയെ പരിഹസിക്കരുത്. ചില ജീവിതങ്ങള്‍, അല്ല ഒരുപാട് ജീവിതങ്ങള്‍ അങ്ങനെയാണ്. ഓര്‍ത്തെടുക്കാന്‍ മൂല്യമുള്ളതൊന്നും ഇല്ലാത്ത വെറും ജീവിതങ്ങള്‍." എട്ടാം ക്ലാസും തമിഴും മാത്രം കൈമുതലായ, കൂലിപ്പണിയും പെയിന്റുപണിയും ചെയ്ത് ഉപജീവനം കഴിക്കുന്ന മുഹമ്മദ് അബ്ബാസ് എന്ന ഒരു സാധാരണക്കാരന്റെ അസാധാരണമായ ആത്മകഥ.