Your cart is empty now.
വയനാട്ടിലെ ആദിവാസി ജനതയോട് അധികാരവും രാഷ്ട്രീയവും ഭൂവുടമകളും നടത്തിയ കൊടും ക്രൂരതകളുടെയും വഞ്ചനയുടെയും കഥ. പൊലീസ് നടത്തിയ ഗൂഢാലോചനകള്‍, ക്രൂരതകള്‍. ആദിവാസികളുടെ സമരോത്സുക രാഷ്ട്രീയത്തെ നിർവീര്യമാക്കുന്ന മുഖ്യധാര രാഷ്ട്രീയത്തിനെതിരായ ഒരു മൂവ്മെന്റ്, അതേ സമൂഹത്തിന്റെ നേതൃത്വത്തിൽതന്നെ വയനാട്ടിൽനിന്ന് രൂപപ്പെടുത്തിയെടുത്ത അനുഭവം, കേരളത്തിന്റെ ഇതുവരെ എഴുതപ്പെട്ട രാഷ്ട്രീയചരിത്രങ്ങളെല്ലാം തമസ്കരിച്ച അനുഭവം. വയനാട്ടിലെ അടിയർ എന്ന ആദിവാസി വർഗത്തിൽ ജനിച്ച്, കൊടുംയാതനകളിലൂടെയും അവയോടുള്ള ചെറുത്തുനിൽപ്പുകളിലൂടെയും വളർന്നു പാകമാകുകയും ഇന്ത്യയിലെ സമകാലിക ആദിവാസി രാഷ്ട്രീയസമര ചരിത്രത്തിലെ ഏറ്റവും ഉജ്വലമായ ഒരു ഐഡന്റിറ്റിയായി മാറുകയും ചെയ്ത സി. കെ. ജാനുവിന്റെ ആത്മകഥ.