Your cart is empty now.
മാതൃത്വം ഒരു ഉത്തരവാദിത്വം എന്നതിനപ്പുറം ഒരു മഹനീയ സ്ഥാനമായി ജയശ്രീ കണ്ടിട്ടില്ല. പ്രസവിക്കാനും കുഞ്ഞിനും മുലയൂട്ടലിനും ഒക്കെയായി ഒരു പക്ഷേ വാശിപിടിച്ച ജയശ്രീയിൽ നിന്നും നാം പ്രതീക്ഷിക്കാത്ത മാതൃത്വവിശദീകരണങ്ങളാണ് എഴുകോൺ തരിക.
പക്ഷേ അവയൊക്കെയും നിത്യസത്യങ്ങളാണ്. ഒരു കുഞ്ഞിന്റെ വളർച്ചയിൽ അച്ഛനമ്മമാർക്കൊപ്പം പങ്കുള്ളവരുടെ പട്ടികയിൽ സർക്കാർവരെ ഉൾപ്പെടുമെന്ന് മൈത്രേയൻ പറയാറുള്ളത് ജയശ്രീയും എഴുകോണിലൂടെ ആവർത്തിക്കുന്നു.
കുഞ്ഞിന്റെ വളർച്ച, പരിപാലനം എന്നിവയിൽ നാം കണ്ടെടുക്കുന്ന ശീലങ്ങൾക്കപ്പുറം അതിമനോഹരമായ വിവരണങ്ങൾ എഴുകോണിലുണ്ട്. മാത്രമല്ല, ഇത്തരം കാര്യങ്ങളിൽ പുലർത്തുന്ന കാലാന്തരങ്ങൾ പഴക്കമുള്ള കാഴ്ചപ്പാടുകളെ പൊളിച്ചെഴുതുന്നു ജയശ്രീ.
അമ്മയാകുന്നതോടെ സ്വന്തം അഡ്രസ്സ് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന ഗതികേടിൽ നിന്നാണ് ജയശ്രീയുടെ സ്വാതന്ത്ര്യ ചിന്തയും ശരികളും ഉയിർകൊള്ളുന്നത്.
ഒരു സ്ത്രീക്ക് ഭർത്താവ് എന്ന ഉടയോനില്ലാതെ ഇഷ്ടമുള്ള ഒരാളുടെ കൂടെ ജീവിക്കാനും ഇഷ്ടമുള്ള ആളിൽ നിന്നും ഗർഭം ധരിക്കാനും പ്രസവിക്കാനും ഒക്കെയുള്ള അന്വേഷണമാണ് ഫെമിനിസം എന്ന വഴിയിലേക്ക് ജയശ്രീയെ സ്വയം നടത്തുന്നത്.