Your cart is empty now.
"മുറിവേറ്റ പെണ്ണുങ്ങളോടാണ്,ഒരിക്കലെങ്കിലും നിങ്ങളീ പുസ്തകം വായിക്കണം, അത് നിങ്ങളെ കരയിക്കും, ഗാഢമായ ചിന്തയിലേക്ക് വലിച്ചിഴയ്ക്കും, ഒടുവിൽ നിങ്ങളെ അത് ചേർത്ത് പിടിക്കും." റിഹാൻ റാഷിദ് എഴുതിയ വരാൽ മുറിവുകൾ’ എന്ന നോവലിന്റെ വായന, സയന എൻ.കെ. എഴുതുന്നു.
അന്ന് ലൈബ്രറിയിൽ വെച്ച് " വരാൽ മുറിവുകളെ "കുറിച്ച് സംസാരിക്കുമ്പോൾ ഞാനതിൻ്റെ വായന പൂർത്തിയാക്കിയിട്ടില്ലായിരുന്നു. എന്നെ കേട്ടിരുന്നവർക്കൊക്കെ എന്തോ ഒരു നിശബ്ദത. ഒരു പക്ഷേ അണിഞ്ഞിരിക്കുന്ന സന്തോഷത്തിൻ്റെ മുഖം മൂടികൾ ഉള്ളിൽ അഴിഞ്ഞു വീഴുന്നുണ്ടാവും.
ഉള്ളിൽ ഉണങ്ങാത്ത മുറിവുകളുമായി ജീവിക്കുന്ന പെണ്ണുങ്ങളിൽ ഒരാളായതു കൊണ്ടാവണം ഈ പുസ്തകം വായിക്കുമ്പോഴെനിക്ക് കണ്ണുനിറഞ്ഞ് പോയത്. കുട്ടിക്കാലത്ത് പെറ്റിക്കോട്ടിനകത്തക്ക് നീണ്ടു വന്ന കൈകളെ ഇന്നുമെനിക്ക് മറക്കാൻ കഴിഞ്ഞിട്ടില്ല. എനിക്കോ എൻ്റെ ശരീരത്തിനോ ഒന്നും പറ്റിയിട്ടില്ലെന്ന് വിശ്വസിപ്പിച്ച് ഞാനെന്നെ മുന്നോട്ട് നടത്തുമ്പോൾ ചില രാത്രികളിൽ ഇന്നും ഞാൻ ഞെട്ടിയെണീക്കാറുണ്ട്.
അങ്ങനെ എത്രയെത്ര മുറിവുകൾ !!
വരാൽ മുറിവുകൾ എൻ്റെ കൂടെ കഥയാണ്. അന്നമ്മയ്ക്ക് ഇലയെപോലെ ഒരു നല്ല കൂട്ടുകാരിയുണ്ടെനിക്ക്. ഞങ്ങളും പറയാറുണ്ട്, ഞങ്ങൾ വിചാരിച്ചാൽ ഈ ലോകം മാറുമെന്ന് ഉറപ്പുള്ള വർത്തമാനങ്ങൾ. അതുകൊണ്ടാവണം ഏറ്റ അതിൽ നിന്നൊലിക്കുന്ന ചോരപ്പാടുകളും ഉള്ളിൽ ശേഷിക്കുമ്പോഴും. ഇന്നും ഞാൻ ഭംഗിയായി മുന്നോട്ടു പോകുന്നത്, ഏറ്റ മുറിവുകളും അതിൽ നിന്നൊലിക്കുന്ന ചോരപ്പാടുകളും ഉള്ളിൽ ശേഷിക്കുമ്പോഴും ഞാനിപ്പൊ ഞാനുണ്ടാക്കിയ എൻ്റെ ജീവിതം ഭംഗിയായി ജീവിക്കുന്നത്.
മുറിവേറ്റ പെണ്ണുങ്ങളോടാണ്,ഒരിക്കലെങ്കിലും നിങ്ങളീ പുസ്തകം വായിക്കണം, അത് നിങ്ങളെ കരയിക്കും, ഗാഢമായ ചിന്തയിലേക്ക് വലിച്ചിഴയ്ക്കും, ഒടുവിൽ നിങ്ങളെ അത് ചേർത്ത് പിടിക്കും.
പ്രിയപ്പെട്ട എഴുത്തുകാരാ.....
ജീവിതത്തിലെ ഈ തൊട്ടെഴുത്തിന് നന്ദി
എന്നാൽ ഇങ്ങനൊക്കെ എഴുതി വിഷമിപ്പിക്കുന്നതിൻ്റെ പരിഭവവും മറച്ചുവെക്കുന്നില്ല.