ആരും കേൾക്കാത്ത എത്രയോ സ്ത്രീകളുടെ ജീവിതമാണ് ഈ നോവൽ – RAT Books

Shoping Cart

Your cart is empty now.

Shoping Cart

Your cart is empty now.

ആരും കേൾക്കാത്ത  എത്രയോ സ്ത്രീകളുടെ ജീവിതമാണ്  ഈ നോവൽ

ആരും കേൾക്കാത്ത എത്രയോ സ്ത്രീകളുടെ ജീവിതമാണ് ഈ നോവൽ

  • 14 June, 2025
  • RAT Books
നവീൻ പ്രസാദ് അലക്സ്

 

റിഹാൻ റാഷിദ് എഴുതിയ വരാൽ മുറിവുകൾ’ എന്ന നോവലിന്റെ വായന, നവീൻ പ്രസാദ് അലക്സ് എഴുതുന്നു.

ജെൻഡർ, വംശം, വർണ്ണം, വർഗ്ഗം എന്നിവയുടെ ഇന്റർസക്ഷൻ കേവലം ഒരു തിയററ്റിക്കൽ ഫ്രെയിം വർക്ക് അല്ല അത് തീക്ഷണമായ ജീവിതാനുഭവങ്ങളാണ് " എന്ന് പറഞ്ഞത് പ്രസിദ്ധ അമേരിക്കൻ ബ്ലാക്ക് ഫെമിനിസ്റ്റ് കിമ്പേർളി ക്രൻഷോ ആണ്. ഈ ആശയത്തെ ഏറ്റവും മികച്ച രീതിയിൽ ഒരു ഫിക്ഷൻ ആയി അവതരിപ്പിക്കുകയാണ് 'വാരൽ മുറിവുകൾ' എന്ന നോവലിലൂടെ റിഹാൻ റാഷിദ്. 

ഒരു പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് അടിസ്ഥാനപരമായ സാമ്യങ്ങൾ ഉണ്ടെങ്കിലും അവർ നേരിടുന്ന ചൂഷണങ്ങൾക്ക് സോഷ്യൽ പൊസിഷൻ അനുസരിച്ചു മാറ്റങ്ങൾ ഉണ്ടാകും. ഇതിനെ ഇന്ത്യൻ സാഹചര്യത്തിൽ സവിശേഷമായി കേരളത്തിന്റെ സാഹചര്യത്തിൽ അവതരിപ്പിക്കാൻ ഈ പുസ്തകത്തിനു കഴിയുന്നുണ്ട്.

റെയിൽ പാളത്തിൽ മരണം കാത്തു കിടക്കുന്ന രണ്ടു സ്ത്രീകൾ, ചുരുങ്ങിയ കാലം മാത്രം പരിചയമുള്ള എന്നാൽ മുറിവുകളുടെ സമാനതയിൽ  ആഴത്തിൽ ഐക്യപ്പെട്ട രണ്ടു സ്ത്രീകൾ തമ്മിലുള്ള സംഭാഷണത്തിലൂടെ വികസിക്കുന്ന നോവൽ സ്വന്തം വീട് പോലും സ്ത്രീകൾക്ക് എങ്ങനെ സൂരക്ഷിതമല്ലാതെയാവുന്നു, ദലിത്  ക്രിസ്ത്യൻ സ്ത്രീകൾ അനുഭവിക്കുന്ന പ്രത്യേകമായ പ്രശ്നങ്ങൾ, വർഗ്ഗ പരമായ ചോദ്യങ്ങൾ മുതലായ അങ്ങേയറ്റം സാമൂഹിക പ്രസക്തി അർഹിക്കുന്ന ചോദ്യങ്ങളിലേക്ക് എത്തുന്നു. 

രണ്ടു കഥാപാത്രങ്ങളായ സ്ത്രീകൾക്ക് അപ്പുറത്തേക്ക് ആരും കേൾക്കാത്ത എത്രയോ സ്ത്രീകളുടെ ജീവിതം പറയുന്ന നൂറു പേജുള്ള ചെറു പുസ്തകം. വായിച്ചാൽ നിരാശപ്പെടുത്തില്ല എന്ന് തീർച്ച.

റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച റിഹാൻ റാഷിദ് എഴുതിയ നോവൽ ‘വരാൽ മുറിവുകൾ’  ഡിസ്കൗണ്ടിൽ ഓഡർ ചെയ്യാനായി ക്ലിക്ക് ചെയ്യൂ... 

Share:
Older Post
Translation missing: en.general.search.loading